എന്നോമൽ മലരേ …

2 mins read
എന്നോമൽ മലരേ, പൊന്നോമൽ മകളേ
എൻ അകതാരിൽ തുളുംബും, നിന്നോമൽ പുഞ്ചിരി .
എൻ മിഴികളിൽ തിളങ്ങും , നിന്നിളം കനവുകൾ
എൻ മനതാരിൽ തളിർക്കും , നൂറു മൊട്ടിൽ നിൻ മുഖം .
വളരുക നീ , നിന്നിലെ അറിവായ് , വാനോളം
പടരുക നീ, നിന്നിലെ സ്നേഹമായ് , വിണ്ണാകെ
നേടുക നീ , നിന്നിലെ മഴവില്ലായ് , വർണ്ണങ്ങൾ
തേടുക നീ , നിന്നിലെ സഞ്ചാരിയായി , കനവുകൾ .
കാക്കുക, നീ നിന്നെ, തുണയായി അമ്മ പിന്നിൽ
തനു തളർന്നാലും, മനമുണരേണമെന്നമ്മ നേരും…
എന്നോമൽ മലരേ …
തളിരിടുക നീ , വാടിയാലും, പുതു മഴ വന്നെത്തും
തളരാതെ നീ , തനിച്ചായാലും, തരുവായ് പടരെന്നും
പൊരുതുക നീ , നിനക്കായ്, നേരിനായ്, മാതൃകയായ്
തേൻ പൂവു നീ, തിൻമയിൽ , രൗദ്രവും കാക്കുക.
കാണുക നീ ഉലകം, അറിവാകെ, നേടു പിന്നെ
വാനം തൊട്ടെന്നാലും, മറന്നേ പോകരുതാ പിൻ വഴികളേ…
എന്നോമൽ മലരേ …

Leave a Reply

Your email address will not be published.