
ഒരു കൂട്ടം തേനീച്ചകൾ നമ്മൾ , എങ്ങു പോയി മറഞ്ഞുവോ ഒരു ലോകം തീർത്ത നമ്മൾ, എങ്ങു ചെന്ന് പിരിഞ്ഞുവോ കനവുകളേ മാടി വിളിക്കുന്നു ഞാൻ , തനിയേ , ഈ യാത്രയിൽ വന്നണയുവാൻ ആശിക്കുന്നൊരാ , നല്ല കൂട്ടായ്മ. നമ്മൾ രണ്ടായ്, മൂന്നായ്, നാലായ് പെരുകി ഒരു കൂട്ടം കൈകൾ കോർത്തില്ലെന്നാലും ഒരു മാല മുത്തുകൾ നമ്മൾ ഒന്നായി ചിരിച്ചതും, ചിരിച്ചു തൂകിയ മിഴികൾ തുടച്ചതും ഹൃത്തിൽ നോമ്പരമുണ്ടാകിലും താങ്ങായി നമ്മൾ . തണലായി നമ്മൾ
Read More +