പോയി മറഞ്ഞ സൗഹൃദം

4 mins read
ഒരു കൂട്ടം തേനീച്ചകൾ നമ്മൾ , എങ്ങു പോയി മറഞ്ഞുവോ
ഒരു ലോകം തീർത്ത നമ്മൾ, എങ്ങു ചെന്ന് പിരിഞ്ഞുവോ
കനവുകളേ മാടി വിളിക്കുന്നു ഞാൻ , തനിയേ , ഈ യാത്രയിൽ
വന്നണയുവാൻ ആശിക്കുന്നൊരാ , നല്ല കൂട്ടായ്മ.

നമ്മൾ രണ്ടായ്, മൂന്നായ്, നാലായ് പെരുകി ഒരു കൂട്ടം

കൈകൾ കോർത്തില്ലെന്നാലും ഒരു മാല മുത്തുകൾ നമ്മൾ

ഒന്നായി ചിരിച്ചതും, ചിരിച്ചു തൂകിയ മിഴികൾ തുടച്ചതും

ഹൃത്തിൽ നോമ്പരമുണ്ടാകിലും താങ്ങായി നമ്മൾ .

തണലായി നമ്മൾ , തോൾ ചേർത്ത് തോൾ താങ്ങിയതുമം.

കലഹം നന്നെ കയർത്തത്തും, രണ്ടു മൂന്ന് നിമിഷം

കഴിയവെ, തോളിൽ കൈയിട്ട് ഒരു കളിക്കൊരുങ്ങിയതും

എല്ലാം മനസ്സിൽ നിറയുമ്പോൾ, മങ്ങുന്നൊരോ കാഴ്ചകൾ

ഒരു ചെറു പുഞ്ചിരിയോടെ, മിഴികൾ മെല്ലെ തുടച്ചീടുന്നു.

ഒരു കൂട്ടം തേനീച്ചകൾ നമ്മൾ , എങ്ങു പോയി മറഞ്ഞുവോ
ഒരു ലോകം തീർത്ത നമ്മൾ, എങ്ങു ചെന്ന് പിരിഞ്ഞുവോ

പുളി മിഠായിയൊന്നിനെ പത്തായി പകുത്തെടുത്തപ്പോൾ

അതി മധുരം നന്നായി നുണയുമ്പോൾ , രണ്ടു ചോറു പാത്രം

നമ്മെയെല്ലാം ഊട്ടിയപ്പോഴും , വയറും മനവും, സ്വാദ് നിറച്ചു.

എത്ര വിരസമാം നിമിഷമാണെങ്കിലും, ഏതു വിഷമത്തിലും

നമ്മള്ളൊന്നായി അതിൽ വർണ്ണങ്ങൾ ചാലിച്ചു മെല്ലെ.

തിരിഞ്ഞ് നോക്കിയാൽ, നിറങ്ങൾ ഇല്ലാ  ദിനമേതുമില്ലപ്പോൾ .

ഏതോ സ്വപ്നങ്ങൾ എല്ലാം ചേർത്തു തുന്നിയൊന്നാക്കി

പടവുകളൊരോന്നായി, ഏറാമൊന്നായി എന്ന് വാക്കുമേകി…

ഒരു കൂട്ടം തേനീച്ചകൾ നമ്മൾ , എങ്ങു പോയി മറഞ്ഞുവോ
ഒരു ലോകം തീർത്ത നമ്മൾ, എങ്ങു ചെന്ന് പിരിഞ്ഞുവോ
കനവുകളേ മാടി വിളിക്കുന്നു ഞാൻ , തനിയേ , ഈ യാത്രയിൽ
വന്നണയുവാൻ ആശിക്കുന്നൊരാ , നല്ല കൂട്ടായ്മ.

Leave a Reply

Your email address will not be published.